Share
ശ്രീനഗർ:ലഡാക്കിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വൈകീട്ടാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ലേയുടെ വടക്കുകിഴക്കായി 129 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ചലനത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ആഴ്ചക്കുള്ളിൽ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭുകമ്പമാണിത്. ബുധനാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.