Share
കൊച്ചി:സൗന്ദര്യവും കരുത്തും സമാസമം കോര്‍ത്തിണക്കി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട പുതിയൊരു പ്രീമിയം ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഹോണ്ടയുടെ പുതിയ പോരാളിക്ക് അവര്‍ നല്കിയ പേര് ഹൈനെസ്. പേര് പോലെ കുറച്ച് റോയലാണ് കക്ഷി.
റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക പൊളിക്കാനാണ് ഹോണ്ട ഹൈനെസ് CB350 ന്റെ വരവ്. 1.90 ലക്ഷം രൂപയാണ് ഹൈനെസ് CB350 ന്റെ എക്സ്ഷോറൂം വില.