റഹ്മാനുമായെന്ത്…’ രോഹിണി വെളിപ്പെടുത്തുന്നു

Share

കൊച്ചി:എണ്‍പതുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും ,രോഹിണിയും. . നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത അക്കാലത്തെ സിനിമാ സെറ്റുകളിൽ ചൂടൻ ചർച്ചയായിരുന്നു.

ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. താനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. ഭയങ്കര ഗോസിപ്പുകള്‍ ഞങ്ങളെ ചേര്‍ത്ത് ഉണ്ടായിരുന്നു. മാഗസിനുകളിലൊക്കെ അത് ഭയങ്കര ചര്‍ച്ചയായിരുന്നു. പത്രപ്രവര്‍ത്തകരൊക്കെ ഷൂട്ടിംഗ് സ്ഥലത്ത് വരുമ്പോള്‍ എന്റെ അച്ഛന്‍ പറയും നീ ആ സമയത്തു റഹ്മാനോട് സംസാരിക്കേണ്ട എന്ന്. ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല പിന്നെന്താ പ്രശ്നമെന്ന് ഞാന്‍ അച്ഛനോട് ചോദിക്കും. അങ്ങനെ ഗോസിപ്പുകളൊക്കെ വരുന്നത് നിനക്ക് നല്ലതല്ലെന്നാണ് അച്ഛന്‍ പറയാറ്.ആളുകള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങള്‍ക്ക്. പലപ്പോഴും മറ്റുള്ളവരെ ഞങ്ങള്‍ പറ്റിച്ചിട്ടുണ്ട്.

അവന് എപ്പോഴും വിശപ്പാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രായമല്ലേ. അതോണ്ട് അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരും. അവിടെ ഞാന്‍ കേക്ക് ഒക്കെ വാങ്ങി വയ്ക്കും. അത് തിരഞ്ഞിട്ടാണ് അവന്‍ വരുന്നത്. എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോന്നു നോക്കാന്‍.അത് കാണുമ്പോള്‍ ആള്‍കാര്‍ പറയാന്‍ തുടങ്ങും ഓ അതാ അവന്‍ അവരുടെ റൂമില്‍ പോകുന്നു എന്നൊക്കെ. അതുകേട്ടു ഞങ്ങള്‍ ചിരിക്കുമായിരുന്നു ഞങ്ങള്‍ക്ക് അത് തമാശയായിരുന്നു’. രോഹിണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *