രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമെന്ന് കെ.കെ.രാഗേഷ്

Share

ന്യൂഡൽഹി:  രാജ്യസഭയിൽ നിന്നും സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം പിമാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്‌ നാരായൻ സിങ് ഇന്ന്‌ രാവിലെ സമരമുഖത്ത്  സന്ദർശിച്ചത്‌ പ്രഹസനമാണെന്ന്‌ കെ കെ രാഗേഷ്‌ എം പി കുറ്റപ്പെടുത്തി. 

ഡെപ്യൂട്ടി ചെയർമാൻ്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്. താൻ ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവർത്തകരെ വ്യക്തിപരമായി സന്ദർശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയിൽ ഉണ്ടായ  സംഭവങ്ങളെ കുറിച്ചും താനും  ഉപവസിക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമാണ് നടത്തിയതെന്നും രാഗേഷ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *