രാജ്യം സാമ്പത്തിക തകർച്ചയുടെ പിടിയിൽ

Share

കൊച്ചി :രാജ്യത്തിന്റെ സമ്പദ്‌ഘടന മാന്ദ്യത്തിലേക്ക്‌ കടന്നുവെന്ന്‌ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത്‌ മാന്ദ്യം സംഭവിച്ചതായി‌ റിസർവ്‌ ബാങ്ക്‌ സമ്മതിച്ചതിനുപിന്നാലെയാണ്‌ കേന്ദ്രത്തിന്റെ പ്രഖ്യാപനം.

നടപ്പുവർഷം ജൂലൈ–-സെപ്‌തംബർ കാലത്ത്‌  മൊത്തം ആഭ്യന്തര ഉൽപ്പാദനം 7.5 ശതമാനം ചുരുങ്ങിയെന്ന്‌ ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ  ഓഫീസ്‌ വ്യക്തമാക്കി. ഏപ്രിൽ–-ജൂൺ പാദത്തിൽ ജിഡിപി 23.9 ശതമാനം ചുരുങ്ങി. തുടർച്ചയായി രണ്ട്‌ പാദത്തിൽ ജിഡിപി ചുരുങ്ങിയാലാണ്‌ മാന്ദ്യം സാങ്കേതികമായി അംഗീകരിക്കുക.  കഴിഞ്ഞ സാമ്പത്തികവർഷം ജൂലൈ–-സെപ്‌തംബറിൽ ജിഡിപി 35.84 ലക്ഷം കോടിയായിരുന്നു.

ഇക്കൊല്ലം സമാനകാലയളവിൽ  33.15 ലക്ഷം കോടിയായി കുറഞ്ഞു. ഏപ്രിൽ–-സെപ്‌തംബർ കാലത്ത്‌ 20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ നീങ്ങിയതോടെ സമ്പദ്‌ഘടന ചലനാത്മകമായി. കൃഷിക്ക്‌ പുറമെ നിർമിതോൽപ്പന്ന മേഖലയിലും വളർച്ച രേഖപ്പെടുത്തി.

ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതിനാൽ സ്വകാര്യ ഉപഭോഗത്തിൽ ഇടിവുണ്ടായി. എട്ട്‌ അടിസ്ഥാനവ്യവസായങ്ങളുടെ ഉൽപ്പാദനം ഒക്ടോബറിൽ 2.5 ശതമാനം ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *