യെദ്യുരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജീവനൊടുക്കാൻ ശ്രമിച്ചു

Share

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എൻ.ആർ. സന്തോഷ് ജീവനൊടുക്കാൻ ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ബംഗളൂരുവിലെ രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്തോഷിനെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു.

ജീവനൊടുക്കാനുള്ള ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും ഇപ്പോൾ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്നും യെദിയൂരപ്പ പ്രതികരിച്ചു.
ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സെക്രട്ടറിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു 

Leave a Reply

Your email address will not be published. Required fields are marked *