യൂട്യൂബർ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു

Share

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതി.

കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പോലീസ് എഫ്.ഐ.ആര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ ചുമത്തിയുള്ള എഫ്.ഐ.ആര്‍ ആണ് പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്….

Leave a Reply

Your email address will not be published. Required fields are marked *