യു.ഡി.എഫിൽ നിന്നപ്പോൾ പിന്നിൽ നിന്നു കുത്തിയതാരെന്ന് ജോസ് പറയണം: പി.ജെ ജോസഫ്

Share

കോട്ടയം:യുഡിഎഫിൽ നിന്നപ്പോൾ പിന്നിൽ നിന്നും കുത്തിയത‌് ആരെന്ന‌് ജോസ‌് കെ മാണി വ്യക്തമാക്കണമെന്ന‌് പി ജെ ജോസഫ‌് എംഎൽഎ. തൊടുപുഴയിൽ കാണാമെന്ന‌ ജോസ‌് കെ മാണിയുടെ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നതായും ജോസഫ‌് തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

ജോസ‌് കെ മാണി വിലകുറഞ്ഞ ആക്ഷേപങ്ങളാണ‌് ഉന്നയിക്കുന്നത‌്‌. പാലായിലെ തോൽവി സ്വയം വരുത്തിവെച്ചതാണ‌്. പാലായിൽ ചിഹ‌്നം കെ എം മാണിയാണെന്ന‌് തെരഞ്ഞെടുപ്പുയോഗത്തിൽ പ്രഖ്യാപിക്കുകയും കൂവി അപമാനിക്കുകയും ധാർഷ‌്ഠ്യത്തോടെ പെരുമാറുകയും ചെയ‌്തവരാണ‌് തനിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിക്കുന്നത‌്.

രാജ്യസഭാസീറ്റ‌് താനൊരിടത്തും  ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യത്തിൽ ജോസ‌് കെ മാണി സത്യവിരുദ്ധപ്രസ‌്താവന നടത്തുകയാണ‌്.  ധാർമികതയുടെ പേരിലാണ‌് ജോസ‌് കെ മാണി രാജ്യസഭാ സീറ്റ‌് രാജിവെച്ചതെങ്കിൽ, യുഡിഎഫിൽ നിന്ന‌് ജയിച്ച ലോക‌്സഭാ﹣നിയമസഭാ സീറ്റുകളിലും അത‌് പാലിക്കണം‌. ജോസഫ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *