യു.ഡി.എഫിന്റെ മാനിഫെസ്റ്റോയില്‍ മത്സ്യത്തൊഴിലാളികളുടെ ശബ്ദവും: രാഹുൽഗാന്ധി

Share

മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ ബുദ്ധിമുട്ടാണെന്ന് വര്‍ഷങ്ങളായി താന്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഇന്നാണത് നേരില്‍ ബോധ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു മന്ത്രാലയം സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും രാഹുല്‍ പറഞ്ഞു.

net2 1

കേരളത്തില്‍ പലതവണ വന്നപ്പോഴും മത്സ്യത്തൊഴിലാളി സഹോദരന്‍മാര്‍ക്കൊപ്പം കടലില്‍ പോകണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടും മറ്റും ഓരോ തവണയും അവര്‍ എന്നെ തടഞ്ഞു. എന്നാല്‍ ഇന്ന് അതിരാവിലെ മത്സ്യത്തൊഴിലാളികളുമായി കടലിലേക്ക് പോയി. ബോട്ട് തീരത്ത് നിന്ന് നീങ്ങിയത് മുതല്‍ തിരിച്ചുവന്നത് വരെ മത്സ്യത്തൊഴിലാളികളുടെ ജോലിയുടെ അപകടസാധ്യത മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

net1

യു.ഡി.എഫിന്റെ മാനിഫെസ്റ്റോയില്‍ മത്സ്യത്തൊഴിലാളികളുടെ ശബ്ദം ഉണ്ടായിരിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതെല്ലാം നടപ്പാക്കും. യു.ഡി.എഫിന്റെ നേതാക്കളുമായി മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ പ്രശ്‌നങ്ങള്‍ പറയണം. മത്സ്യത്തൊഴിലാളികളുടെ തൊഴിലിന്റെ ലാഭം കിട്ടുന്നത് മറ്റാര്‍ക്കോ ആണ്. ഇന്ന് നടത്തിയ നിക്ഷേപത്തിന് പോലും ഫലം കിട്ടിയില്ല. രാവിലെ വള്ളത്തിലിരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ വല വീശുന്നത് കണ്ടു.

e2

അത് പുറത്തെടുക്കുമ്പോള്‍ മുഴുവനും മീനായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ ഒരു മീന്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ദിവസവും ഇന്ധന വില കൂടുന്നു. ഒരുപരിധിയില്‍ കൂടുതലുള്ള എഞ്ചിനുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വാങ്ങാനാകില്ല. ബോട്ടുകള്‍ പരിപാലിക്കുക വളരെ പ്രയാസമാണ്. ഇതിനൊപ്പമാണ് സര്‍ക്കാര്‍ നിങ്ങളുടെ ജീവിതം തകര്‍ക്കാന്‍ നോക്കുന്നത്.

download 2021 02 24T174941.546

കടലില്‍ നിന്ന് ഒരു മണിക്കൂര്‍ താമസിച്ച് വന്നാല്‍ മിനിന് നല്ല വില കിട്ടില്ലെന്ന് ഒരു സഹോദരന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സില്ല. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നടത്തിയ യാത്രയ്ക്ക് ശേഷമാണ് അവരുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ കഴിഞ്ഞത്. ഞാന്‍ നിങ്ങളുടെ തൊഴിലിനെ ആരാധിക്കുന്നു. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് നിങ്ങളുടെ ജീവിതം എളുപ്പവും സുഖകരവുമാക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് പറയുന്നില്ല. എന്നാല്‍ കഴിയുന്നത് ചെയ്യും. രാഹുല്‍ പറഞ്ഞു.

net2 2

Leave a Reply

Your email address will not be published. Required fields are marked *