യുവാവിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം; വീടിന് തീയിട്ടു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share

photo 78239016

പിലിഭിത്ത്: തർക്കത്തെത്തുടർന്ന് പിലിഭിത്തിലെ ദേവിപുര ഗ്രാമത്തിൽ യുവാവിന്റെ വീടിന് തീയിട്ടു. ഇയാളേയും കുംടുബത്തേയും പരിക്കേൽക്കുന്നതിനു മുമ്പുതന്നെ രക്ഷപെടുത്തി. യുവാവ് നാലംഗം സംഘവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് വധശ്രമം ഉണ്ടായത്.

Also Read:

യുവാവിനേയും കുടുംബത്തേയും ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു ശ്രമം. മേവാ റാം എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവം നടക്കുമ്പോൾ 45 കാരനും കുടുംബവും ഉറങ്ങുകയായിരുന്നു. സെപ്തംബർ 18ന് തന്റെ വീട്ടിലെ കാലി തീറ്റ നാലംഗ സംഘം നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായി മേവാ റാം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മേവാ റാം നാലംഗ സംഘവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

Also Read:

മേവാ റാമിനെ പ്രതികൾ മർദ്ദിച്ചതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. തുടർന്ന് ശനിയാഴ്ചയാണ് പ്രതികൾ മേവാ റാമിന്റെ വീടിന് തീയിട്ടത്. തീ ആളി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് യുവാവിനേയും കുടുംബത്തേയും രക്ഷിച്ചത്. അര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *