യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു, പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Share

കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരുടെ പേരിലെടുത്ത കളളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.

പ്രവര്‍ത്തകര്‍ക്കുനേരെ പോലീസിന് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ട വന്നു. കണ്ണീര്‍വാതക ഷെല്ലുവീണ് അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

പ്രകോപനമൊന്നുമില്ലാതെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു എന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *