യുവതിക്ക് ഹെലികോപ്റ്ററിൽ സുഖപ്രസവം

Share

കൊച്ചി:ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ യുവതി ഹെലികോപ്‌റ്ററിൽ പ്രസവിച്ചു. ഹെലികോപ്‌റ്റർ നെടുമ്പാശേരിയിൽ ഇറങ്ങിയ ഉടനെയാണ്‌ യുവതിയുടെ സുഖപ്രസവം.

ഏഴുമാസം ഗർഭിണിയായ അഗത്തി സ്വദേശി നുസൈബയാണ് ഹെലികോപ്‌റ്ററിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അഗത്തിയിലെ രാജീവ്‌ ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽനിന്നാണ്‌ ഇവരെ കൊച്ചിയിൽ എത്തിച്ചത്‌.

തൃശൂർ ദയ ആശുപത്രിയുടെ കീഴിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌.ദയ ആശുപത്രി സിസ്റ്റർ ധന്യയാണ്‌ നുസൈബയെ ഹെലികോപ്‌റ്ററിൽ ശുശ്രൂഷിച്ചത്‌. യുവതിയുടെ ശാരീരികനില മോശമായതിനാലാണ്‌ അടിയന്തരമായി പവൻ ഹാൻസിന്റെ ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക് കൊണ്ടുവന്നത്‌. 

ഇവരെ ഉടനെ പ്രത്യേക ആംബുലൻസിൽ എറണാകുളം ലൂർദ്‌‌ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളായ ഫാത്തിമ, ജമാലുദീൻ എന്നിവരും  ഒപ്പമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന്‌ ലൂർദ്‌‌ ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *