യുവതിക്കെതിരെ ആസിഡ് ആക്രമണം

Share

റാന്നി: പെരുനാട്ടില്‍ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭര്‍ത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ് ഫിലിപ്പ്.  രാവിലെയോടെ ഇരുവരും തമ്മില്‍ രാവിലെ വീട്ടില്‍ വച്ച് തര്‍ക്കം നടന്നിരുന്നു.

തുടര്‍ന്ന് കയ്യില്‍ കരുതിയ ആസിഡ് ഇയാള്‍ പ്രീജയുടെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണം ആസൂത്രിതമാണെന്ന് തന്നെയാണ് പോലിസ് കരുതുന്നത്. പ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബിനീഷ് ഫിലിപ്പിനെ തടഞ്ഞുവച്ചു. പോലിസിനെ വിളിച്ചു. നാട്ടുകാര്‍ തടഞ്ഞുവച്ചതുകൊണ്ട് ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. തുടര്‍ന്ന് പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  …

Leave a Reply

Your email address will not be published. Required fields are marked *