Share
തിരുവനന്തപുരം:യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു(45) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ബിജു. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗം വഷളായതിനെ തുടർന്ന് വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.