മൺപാത്ര നിർമാണ സമുദായ സഭ സെക്രട്ടറിയേറ്റ് ധർണ നാളെ

Share

കണ്ണൂർ :കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ സമുഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേരളമൺപാത്ര നിർമാണ സമുദായ സഭ (കെ.എം.എസ്.എസ്) നാളെ സെക്രട്ടറിയേറ്റിനു മുൻപിൽ ധർണ നടത്തും.

മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊ വിഡ് ദുരിതാശ്വാസഫണ്ട് ഉടൻ നൽകുക, ഒ.ഇ.സി ആനുകുല്യം നിർബന്ധിതമായി നൽകുക. മൺപാത്ര നിർമാണം നടത്തുന്ന തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ കളിമണ്ണ് നൽകുക. കളിമൺ നിർമാണത്തെ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നാളെ രാവിലെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കെ.ആൻ സലൻ എം.എൽ എ ‘സി.പി ജോൺ’ അഡ്വ.എസ് സുരേഷ്, ബീമാപള്ളി റഷീദ്, ജി.ആർ അനിൽ ,ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, എസ്.കുട്ടപ്പൻ ചെട്ടിയാർ എന്നിവർ പങ്കെടുക്കും’ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഈ മാസം ആറിന് കലക്ടറേറ്റ് പടിക്കലും പത്തിന് താലുക്ക് ഓഫിസ് പടിക്കലും 14 ന് വില്ലേജ് ഓഫീസ് പടിക്കലും സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് വാർത്താ അറിയിച്ചു സെക്രട്ടറി പി.കെ ജനാർദ്ദനൻ’ ജില്ലാ പ്രസിഡൻ്റ് പി.ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *