മൊസഗല്ലു: ‘അനു& അര്‍ജുന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Share

മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു&അര്‍ജുന്‍ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവുമാണ്  പ്രധാന വേഷത്തിലെത്തുന്നത്.  അര്‍ജുന്‍ ആന്റ് അനു എന്ന പേരിലാണ് മലയാളത്തില്‍ ചിത്രമെത്തുന്നത്.

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിഷ്ണു മാഞ്ചു നായകനാകുന്ന ആദ്യ ചിത്രമാണ് മൊസഗല്ലു.

അമേരിക്കന്‍ സംവിധായകന്‍ ജെഫ്രി ചിന്‍ ഒരുക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *