മെഹ്ബൂബയ്ക്ക് മോചനം

Share

ശ്രീനഗർ: ജമ്മു കശ്‌മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു.

ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലില്‍ ആയിരുന്ന മുഫ്‌തി ചൊവ്വാഴ്ച രാത്രിയാണ് മോചിതയായത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് മുഫ്‌തി വീട്ടു തടങ്കലില്‍ ആക്കിയത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമായി ബന്ധപ്പെട്ട് പൊതു സുരക്ഷ നിയമം (പിഎസ്എ) അനുസരിച്ച് മുഫ്‌തി ഉള്‍പ്പെടെ നിരവധി നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു.

മുഫ്‌തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ഉത്തരവിറങ്ങയിരുന്നു. നേരത്തെ, ജൂലൈയില്‍ മുഫ്‌തിയുടെ തടങ്കല്‍ പിഎസ്എ നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു ആന്‍ഡ് കശ്‌മീര്‍ അഡ്‌മിനിസ്‌ട്രേഷന്‍ നീട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *