മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

Share

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇബ്രാഹിംകുഞ്ഞ് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി.

നവംബർ 30ന് ചോദ്യം ചെയ്യാനാണ് വിജിലൻസിന് അനുമതി നൽകിയത്. ഏഴു നിബന്ധനകളോടെ മാത്രമായിരിക്കും ചോദ്യം ചെയ്യൽ. രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെയും ചോദ്യം ചെയ്യാം. ഒരു മണിക്കൂർ ചോദ്യം ചെയ്തൽ 15 മിനിറ്റ് വിശ്രമം. ചോദ്യം ചെയ്യുന്ന സംഘത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടാകാവൂവെന്നും നിബന്ധനയിൽ പറയുന്നു.

ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് നേരത്തെ പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *