മുല്ലപ്പള്ളിക്കെതിരെ സലിം മടവൂർ ഡി.ജി.പിക്ക് പരാതി തൽകി

Share

കോഴിക്കോട്: കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ ഡിജിപിക്ക്‌ പരാതി. ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന പ്രസ്താവന ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂരാണ്‌ ഡിജിപി ലോക് നാഥ് ബെഹ്റക്ക് പരാതി നൽകിയത്‌.  

ഐപിസി 305, 306, 108 വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ  കേസ്സെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഐപിസി 305 പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്.മുതിർന്ന സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ പത്ത് വർഷം തടവും. നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുല്ലപ്പള്ളി പ്രായഭേദമെന്യേ സമൂഹത്തെയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.

മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയുമായ ഉന്നതനായ വ്യക്തി ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കുമെന്ന് പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന്‌ പരാതിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *