മുന്‍ ഹൈക്കോടതി ജഡ്ജി ജ.പി എ മുഹമ്മദ്‌ അന്തരിച്ചു.

Share

കൊച്ചി:കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജ.പി എ മുഹമ്മദ്‌ അന്തരിച്ചു. തലശേരി സ്വദേശിയാണ്. 82 വയസ്സായിരുന്നു.ഒരു മാസമായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച  രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

പോണോത്ത് റോഡിലെ വസതിയില്‍ കൊണ്ടുവന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3ന് കറുകപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ഭാര്യ അമീന മുഹമ്മദ്. മക്കള്‍: അഡ്വ. മുഹമ്മദ് റഫീഖ്, സജ്‌ല. മരുമക്കള്‍ പരേതയായ ആശ, അബ്ദുള്‍ ലത്തീഫ്(കെ എസ് ഇ ബി റിട്ട. എഞ്ചിനീയര്‍, തിരൂര്‍).

1992 മുതല്‍ രണ്ടായിരം വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. 2006 മുതല്‍ 2013 വരെസ്വാശ്രയ കോളേജുകള്‍ക്കായുള്ള പ്രവേശന നിരീക്ഷണ കമ്മിറ്റിയുടെയും ഫീ റെഗുലേറ്ററി കമ്മിറ്റിയുടേയും അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു, 2000-2001ല്‍ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായിരുന്നു. ഹൈക്കോടതിയില്‍ 2016ല്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായുണ്ടായ സംഘര്‍ഷം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷനായിരുന്നു.
1964 ൽ  തലശ്ശേരിയിലെ ജില്ലാ കോടതിയിൽ നിയമ പ്രാക്ടീസ് ആരംഭിച്ചു. 1966 ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1992 വരെ തുടര്‍ന്നു. തുടര്‍ന്നാണ്‌ ജഡ്ജിയായത്.

Leave a Reply

Your email address will not be published. Required fields are marked *