മുടക്കമില്ലാതെ സാമൂഹ്യക്ഷേമ പെൻഷൻ: ഇക്കുറിയും കൃത്യമായി കിട്ടും

Share

കൊച്ചി:പ്രതിസന്ധികാലത്തും എല്ലാ മാസവും 20നും 30നും ഇടയിൽ പെൻഷൻ നൽകുമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഉറപ്പ്‌ യാഥാർഥ്യമാകുന്നു. വ്യാഴാഴ്‌ചമുതൽ സെപ്‌തംബറിലെ ക്ഷേമനിധി- പെൻഷൻ വിതരണം ചെയ്‌താണ്‌ സർക്കാർ  വാക്ക്‌ പാലിക്കുന്നത്‌.സാമൂഹ്യസുരക്ഷാ പെൻഷന്റെ വിതരണം വെള്ളിയാഴ്‌ചയോടെയും ആരംഭിക്കും. പുതുക്കിയ 1400 രൂപവീതമാണ്‌ ഇക്കുറി അർഹരിലേക്കെത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക്‌ പഴയനിരക്ക്‌ തുടരും.

സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്‌. സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷന്‌ 85.35 കോടി രൂപയുമാണ്‌ സർക്കാർ അനുവദിച്ചത്‌. സാമൂഹ്യസുരക്ഷാ പെൻഷന്‌ 48,53,733 പേരും ക്ഷേമ പെൻഷന്‌ 6,19,610 പേരും അർഹരാണ്. കോവിഡ്‌ പശ്ചാത്തലത്തിൽ മുൻകരുതൽ പാലിച്ചാകും വിതരണം.

Leave a Reply

Your email address will not be published. Required fields are marked *