മുഖ്യമന്ത്രി കള്ളം മാത്രം പറയുന്നു: ചെന്നിത്തല

Share

തിരുവനന്തപുരം : കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലൂടെ രാജ്യദ്രോഹപരമായ കേസിൽ മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമായിരിക്കുകയാണ്. ഇനിയെങ്കിലും രാജി വെച്ച് ഒഴിഞ്ഞുകൂടേയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

ആലിബാബയും നാല്‍പത് കള്ളന്മാരും എന്ന അവസ്ഥയാണ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന്‍റെ അവസ്ഥ. കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി, കള്ളം മാത്രം ചെയ്യുന്ന ഒരു സർക്കാർ. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സർക്കാരിന്‍റെ യഥാർത്ഥനിറം മനസിലായി. കേന്ദ്ര  അന്വേഷണ ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെയാണെന്നും പിണറായിക്ക് നെഞ്ചിടിപ്പ് കൂടുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *