മുഖ്യമന്ത്രിക്ക് സി.ബി.ഐയെ ഭയമെന്ന് ചെന്നിത്തല

Share

കണ്ണൂർ:സി.ബി.ഐ അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് അന്വേഷണ ഏജന്‍സികളെ തടയാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മടിയില്‍ കനമുള്ളതുകൊണ്ടാണോ സി.ബി.ഐയെ ഭയപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ എന്തോ മറച്ചുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജന്‍സികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിട്ടും മുഖ്യമന്ത്രി അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. കണ്ണൂരിലെ യു.ഡി.എഫ് ജില്ലാ നേതൃയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *