മാവേലി, മലബാർ, ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ റിസർവേഷൻ ബുക്കിങ്ങ് തുടങ്ങി

Share

പാലക്കാട്:മാവേലി, മലബാർ, ചെന്നൈ സൂപ്പർഫാസ്‌റ്റ്‌ തുടങ്ങിയ ട്രെയിനുകളുടെ സമയത്ത്‌ പ്രത്യേക ട്രെയിൻ സർവീസിന്‌ റെയിൽവേ ബോർഡ്‌ അനുമതി നൽകി. ഏഴ്‌ പ്രത്യേക ട്രെയിനിനാണ്‌ അനുമതി നൽകിയത്‌.

06630/06629 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം–-മംഗളൂരു,

06729/06730 മധുര–-പുനലൂർ–- മധുര എക്‌സ്‌പ്രസ്‌, 

02695 / 02696 എംജിആർ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം–-എംജിആർ ചെന്നൈ സെൻട്രൽ,

06603 / 06604 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം–-മംഗളൂരു സെൻട്രൽ,

02668 / 02667 കോയമ്പത്തൂർ –-നാഗർകോവിൽ–-കോയമ്പത്തൂർ,

06127 / 06128 ചെന്നൈ എഗ്‌മോർ–ഗുരുവായൂർ–-ചെന്നൈ എഗ്‌മോർ പ്രതിദിന ട്രെയിൻ,

06063 / 06064 ചെന്നൈ എഗ്‌മോർ–-നാഗർകോവിൽ–-ചെന്നൈ എഗ്‌മോർ പ്രതിവാര ട്രെയിൻ എന്നീ പ്രത്യേക ട്രെയിനുകളാണ്‌ സർവീസ്‌ നടത്തുക.

06630 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം, മലബാർ എക്‌സ്‌പ്രസിന്റെ സമയമായ വൈകിട്ട്‌ 6.15ന്‌ മംഗളൂരുവിൽനിന്ന്‌ പുറപ്പെടും.

വെള്ളിയാഴ്‌ച സർവീസ്‌ ആരംഭിക്കും. 06629 മടക്ക ട്രെയിൻ വൈകിട്ട്‌ 6.40ന്‌ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടും. ശനിയാഴ്‌ചയാണ്‌ സർവീസ്‌ ആരംഭിക്കുക.  

06603 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം പ്രതിദിന  ട്രെയിൻ, മാവേലി എക്‌സ്‌പ്രസിന്റെ സമയമായ വൈകിട്ട്‌ 5.30ന്‌ മംഗളൂരുവിൽനിന്ന്‌ പുറപ്പെടും. 10 മുതലാണ്‌ സർവീസ്‌. മടക്ക ട്രെയിനായ 06604 തിരുവനന്തപുരം–-മംഗളൂരു പ്രതിദിന ട്രെയിൻ തിരുവനന്തപുരത്തുനിന്ന്‌ രാത്രി 7.25ന്‌ പുറപ്പെടും. 11ന്‌ സർവീസ്‌ തുടങ്ങും.
06729 മധുര–-പുനലൂർ പ്രതിദിന പ്രത്യേക ട്രെയിൻ വെള്ളിയാഴ്‌ചയും 06730 മടക്ക ട്രെയിൻ ശനിയാഴ്‌ചയും സർവീസ്‌ തുടങ്ങും. 02695 തിരുവനന്തപുരം–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എട്ടിനും  02696 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ്‌ തുടങ്ങും. 02668 കോയമ്പത്തൂർ–-നാഗർകോവിൽ സൂപ്പർഫാസ്‌റ്റ്‌  എട്ടിനും 02667 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ്‌ തുടങ്ങും. 06127 ചെന്നൈ എഗ്‌മോർ–- ഗുരുവായൂർ പ്രതിദിന ട്രെയിൻ 06128 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ്‌ തുടങ്ങും. 06063 ചെന്നൈ എഗ്‌മോർ–-നാഗർകോവിൽ പ്രതിവാര ട്രെയിൻ പത്തിനും  06064 മടക്ക ട്രെയിൻ 11നും സർവീസ്‌ തുടങ്ങും.

പ്രത്യേക ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ബുധനാഴ്‌ച ആരംഭിക്കും. സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിച്ചവർക്കുമാത്രമാണ്‌ യാത്ര ചെയ്യാനാകുക. കോവിഡ്‌ രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *