മാധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് അനുവദിക്കണം

Share

കൊച്ചി:കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള കമീഷെൻറ ശ്രമങ്ങൾ ശ്ലാഘനീയമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആത്മാർഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവർത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷൻ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാൽ മിക്കവർക്കും ജോലിയിൽനിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്. മാത്രമല്ല, കോവിഡ് പശ്ചാത്തലത്തിൽ ദീർഘയാത്രകൾ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളിയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്കു സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *