മാധ്യമങ്ങൾക്കു മുൻപിൽ വരാതെ കോടിയേരി: പച്ചനുണ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം

Share

കണ്ണൂർ: പാർട്ടിക്കും സർക്കാരിനും നേതാക്കളുടെ മക്കൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കെ അതു റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ അണികളെ ഇളക്കിവിട്ട് സി.പി.എം മാധ്യമങ്ങൾ സർക്കാരിനും സി.പി.എം നേതൃത്വത്തിനുമെതിരെ നുണ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ സംഗമം നടത്തിയിരുന്നു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്ന് സി.പി.എം നിലപാട് വ്യക്തമാക്കാൻ പിതാവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലക്യഷ്ണൻ ഇതുവരെ മാധ്യമങ്ങളെ കാണാൻ തയാറായില്ല അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.ആർ.പി, എം.എ ബേബി എന്നിവർ മാത്രമാണ് പ്രതികരിച്ചത്.

സംസ്ഥാനത്ത് നിന്നും എം.വി ഗോവിന്ദൻ.എൽ ഡി .എഫ് കൺവീനർ എ.വിജയരാല വൻ എന്നിവരും പ്രതികരണവുമായി രംഗത്ത് വന്നു ഇതിനിടെ തൻ്റെ ഫെയ്സ് ബുക്ക് പേജിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ മാധ്യമങ്ങൾക്കതിരെ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.

ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ലെന്ന്‌ സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചുണ്ടിക്കാട്ടി. മാധ്യമസേവ പ്രതീക്ഷിക്കുന്നുമില്ല. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടിക്കൂട്ടുന്നത്‌. പച്ചനുണകൾ വാർത്തകളെന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നതെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു.മാധ്യമങ്ങൾ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ല.

നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് മാധ്യമങ്ങൾ. നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങൾ കരുതുന്നത്.  ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസ്സിലാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *