Share
കൊവിഡ് കാലത്ത് മറ്റൊരു താരസുന്ദരിയുടെ വിവാഹം കൂടി. ഈ മാസം 30നാണ് നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. കിടിലം ബാച്ലര് പാര്‍ട്ടി നടത്തിയ ഫോട്ടോകളാണ് വൈറലായത്. താരത്തിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാളും അടുത്ത സുഹൃത്തുക്കളും ചേര്‍ന്നതായിരുന്നു ബാച്ലര് പാര്‍ട്ടി.

കറുത്ത ഷോര്‍ട്ട് ഡ്രസ്സില്‍ കാജല്‍ അതീവ സുന്ദരിയായിരിക്കുന്നു. ബണ്ണി തീമിലായിരുന്നു പാര്‍ട്ടി. മുംബൈയിലെ വ്യവസായി ഗൗതം കിച്ലുവാണ് കാജലിന്റെ വരന്. 35 വയസ്സുകാരിയായ കാജല്‍ ഇനി ഗൗതമിന് സ്വന്തം. ആഗസ്റ്റില്‍ നടിയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.
ഗൗതമിന്റെ സഹോദരി ഗൗരി കിച്ലു നായര്‍ ഇരുവരുടെയും ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധി ആയതുകൊണ്ടുതന്നെ വളരെ ലളിതമായിരിക്കും വിവാഹ ചടങ്ങുകള്‍.