മഹാനവമി ആഘോഷങ്ങൾക്ക് തുടക്കം: പൂജയ്ക്കായി മൊബൈൽ ഫോണും

Share

കൊച്ചി:മഹാനവമി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം. ഇത്തവണ രണ്ടുദിവസമാണ്‌ മഹാനവമിയുടെ ഭാഗമായുള്ള പൂജകൾ. കോവിഡ്‌ നിയന്ത്രണം പാലിച്ച്‌ ദുർഗാഷ്‌ടമി ദിനമായ വെള്ളിയാഴ്ച‌ വിദ്യാർഥികൾ വീടുകളിൽ പൂജവച്ചു. 

ക്ഷേത്രങ്ങളിലും ആയുധ, പുസ്‌തക പൂജകൾ നടന്നു. പതിവ്‌ പഠനോപകരണങ്ങൾക്ക്‌ ഒപ്പം  മൊബൈൽ ഫോണും ടാബും ഇക്കുറി പൂജവച്ചു.

തിങ്കളാഴ്ചയാണ്‌ വിജയദശമിയും വിദ്യാരംഭവും.ആഘോഷം ചുരുക്കാംചടങ്ങിന്‌ വീട്ടിൽ രണ്ടോ മൂന്നോ അടുത്ത കുടുംബാംഗങ്ങൾമാത്രം മതി.

കണ്ടെയ്‌ൻമെന്റ്‌ സോണിൽ വീടിനുപുറത്ത്‌ ആഘോഷം വേണ്ട. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ വീടിനുള്ളിൽ കഴിയണം.നാവിൽ എഴുതാൻ ഒരുകുട്ടിക്ക് ഉപയോഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോഗിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *