മഴയിൽ നെല്ല് മുളച്ചു, വിളവെടുപ്പ് മാറും 

Share

ജനുവരിയിൽ പെയ്ത കനത്ത മഴയിൽ വിറങ്ങലിച്ച്‌ കർഷകർ. 13 വരെയാണ്‌ പതിവിന്‌ വിപരീതമായി തുടർച്ചയായി കേരളത്തിൽ മഴ ചെയ്തത്‌. രണ്ട്‌ മില്ലീമീറ്റർ മാത്രം മഴ ലഭിക്കേണ്ട ഈ സമയത്ത്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌ 75 മില്ലീമീറ്റർ മഴ‌. കാസർകോട്‌, തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിൽ കൂടുതൽ മഴ‌ ലഭിച്ചു‌.

കാലം തെറ്റി പെയ്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചതും കാർഷിക മേഖലയെ.  കൊയ്‌ത്തിന്‌ പാകമായ മുണ്ടകൻ നെല്ല്‌ മഴയിൽ നശിച്ചു.  വീണുപോയ നെല്ല്‌ പാടത്ത്‌ കിടന്നുതന്നെ മുളച്ചു‌. മലപ്പുറം ജില്ലയിലാണ്‌ ഏറെ നാശം. 

തിരുവനന്തപുരം ജില്ലയിൽ മഴയ്ക്ക്‌ ഒപ്പമുണ്ടായ ശക്തമായ കാറ്റ്‌ വാഴ കൃഷിക്ക്‌ വൻനാശം വിതച്ചു. സംസ്ഥാനത്ത്‌ വേനൽക്കാലത്ത്‌ മാത്രം ഉൽപ്പാദനം നടക്കുന്ന വിളകളെയും കാപ്പിയെയും  മഴ ബാധിച്ചിട്ടുണ്ട്‌.

ജനുവരിയിൽ ഇതുവരെ പെയ്ത മഴ  സംസ്ഥാനത്തെ എല്ലാ പ്രധാന കാർഷിക വിളകളുടെയും ഉൽപ്പാദനത്തെ ബാധിച്ചു.  മാമ്പഴ കൃഷിയുള്ള പാലക്കാട്‌ മുതലമടയിൽ ഉണ്ടായ നാശം ഭീകരമാണ്‌.  മൂവായിരം മുതൽ നാലായിരംവരെ ഏക്കർ കൃഷിയെ മഴ പ്രതികൂലമായി ബാധിച്ചു. ഒരു വിഭാഗം മാവ്‌ ഉൾപ്പെടെയുള്ള വിവിധ വിളകളുടെ വിളവെടുപ്പ്‌ നടക്കണ്ട സമയമായിരുന്നു. എന്നാൽ ഇത്‌ ഏപ്രിലിലേക്ക്‌ മാറ്റേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *