മലയാള സിനിമയിൽ ഇനിയും പാടും..വിജയ് യേശുദാസ്

Share

പാലക്കാട്: മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം.

മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ തെലുങ്കിലും തമിഴിലും ഈ പ്രശ്നമില്ല. ഈ അവഗണന മടുത്ത് മലയാള പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വിജയ് പറഞ്ഞതായായിരുന്നു അഭിമുഖത്തിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *