കണ്ണുർ: മലബാറിൽ ആദ്യമായി ആസ്റ്റർ മിമ്സ് കണ്ണൂരിൽ ബ്രസ്റ്റ് റീ ക ൺ സ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തികരിച്ചു. സ്തനാർബുദ ചികിത്സാരംഗത്ത് വിപ്ളവകരമായ മാറ്റത്തിനാണ് ഇതോടെ തുടക്കമിട്ടതെന്ന് ഡോക്ടർമാരും ആശുപത്രി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഓപ്പറേഷൻ, കീമോതെറാപ്പി, റേഡിയോ ഷൻ എന്നീ പരമ്പരാഗത ചികിത്സാരീതികളിൽ നിന്നും വ്യത്യസ്തമായി നവീനമായ പരീക്ഷണമാണ് ഇതിലൂടെ വിജയകരമായി നടപ്പിലാക്കിയത്.
എല്ലാ ബ്രസ്റ്റ് കാൻസറും ഓപ്പറേഷൻ ചെയ്ത് സ്തനം പൂർണമായി നീക്കം ചെയ്യുകയാണ് ഏക ചികിത്സാരീതിയെന്ന തെറ്റിദ്ധാരണ ഈ വിഷയത്തിൽ നിലനിൽകുന്നുണ്ട്. ഇതിനു വിധേയമാകുന്ന സ്ത്രികളിൽ മാനസിക സമ്മർദ്ദവും അപകർഷതാബോധവും അനുഭവപ്പെടാറുണ്ട്. എന്നാൽ സ്തനം നിലനിർത്തി കൊണ്ടുള്ള ബ്രസ്റ്റ് കൺസർവേഷൻ സർജറി, പുതുതായി ബ്രസ്റ്റ് രൂപകൽപ്പന ചെയ്തു കൊണ്ടുള്ള ബ്രസ്റ്റ് റീ കൺസ്ട്രക്ഷൻ സർജറി എന്നീ നൂതന ചികിത്സാരീതികൾ അവല ബിക്കുന്നതിലുടെ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും ഓപ്പറേഷൻ ചെയ്തു നീക്കം ചെയ്ത സ്തനത്തിനു പകരമായി അതേ ആ കൃതിയിലും വലുപ്പത്തിലുമുള്ള സ്തനം ശരീരത്തിലെ പേശികൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്നതാണ് ബ്രസ്റ്റ് റീ ക ൺ സ്ട്രക്ഷൻ സർജറി.
ചില അവസരങ്ങളിൽ ഇതിനായി ആർ ടിഫിഷ്യൽ;ഇംപ്ളാൻ്റും ഉപയോഗിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ആസ്റ്റർ മിംമ്സ് കണ്ണുരിൽ ഇത്തരം ശസ്ത്രക്രിയ നടത്തുകയുണ്ടായി ബ്രസ്റ്റ് കാൻസർ ബാധിച്ച യുവതിക്ക് അസുഖം ബാധിച്ച സ്തനം പൂർണമായി നീക്കം ചെയ്യുകയും ബ്രസ്റ്റ് റീ ക ൺ സ്ട്രക്ഷൻ വിജയകരമായി നടത്തുകയും ചെയ്തു.
ജനറൽ സർജറി വിഭാഗം ഡോക്ടർമാരായ ഐ.സി ശ്രീനിവാസ് ,ദേവരാജ്, ശ്യാം കൃഷ്ണൻ മിഥുൻ ബെഞ്ചമിൻ, റീ ക ൺ സ്ട്രക്ഷൻ സ്പെഷലിസ്റ്റും പ്രശസ്ത പ്ളാസ്റ്റിക്ക് സർജനുമായ ഡോ. കുഷ്ണകുമാർ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ സുജിത്ത്, വിഷ്ണു, അനസ്തേഷ്യാ വിഭാഗം ഡോക്ടർ സുപ്രിയ എന്നിവരാ ണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ ചലച്ചിത്ര നടി കെ.പി.എസി ലളിത ഓൺലൈനിലൂടെ ഡോക്ടർമാർക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആംസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഷർഫുദ്ദിൻ, ക്ളസ്റ്റർ സി.ഇ.ഒ ഹർഹാൻ യാസിൻ, ഡോക്ടർമാരായ ജിമ്മി സി ജോൺ എന്നിവർ പങ്കെടുത്തു.
Great details shared, thanks for sharing latest updates Check Here