മലനിരകളിലെ കോടമഞ്ഞ് ആസ്വദിക്കാൻ ഇടുക്കിയിലേക്ക്

Share

മുന്നാർ: സഞ്ചാരികൾ പ്രകൃതി മനോഹരമായ ഇടുക്കിയിലേക്ക് ‘കുളമാവ്‌, ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക്‌ നടുവിൽ കോട്ടകെട്ടിയപോലെ നീലനിറത്തിലുള്ള ജലാശയം പകരുന്നത്‌ വേറിട്ട അനുഭൂതിയാണ്‌. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394 അടി ആയതോടെ സഞ്ചാരികൾക്ക് മനോഹരകാഴ്‌ചയാണ്‌ സമ്മാനിക്കുന്നത്.

അണക്കെട്ട്‌ ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്ക് തുറന്നുനൽകി. ഹിൽവ്യൂ പാർക്ക്‌ തുറന്നതും ബോട്ടിങ് തുടങ്ങിയതും ഏറെ ആകർഷകമായി. വൈശാലിപ്പാറ, കൊലുമ്പൻ സ്‌മാരകം എന്നിവിടങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്‌. കോവിഡ് പ്രോട്ടോകോൾ കർശനമാണ്‌. 10 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സ്‌ കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗി കാറിലും യാത്രചെയ്യാൻ അനുവദിക്കില്ല.   അണക്കെട്ട് സന്ദർശിക്കാൻ 25 രൂപയാണ് ഫീസ്. ഹിൽവ്യൂ പാർക്ക് സന്ദർശനവും ബോട്ടിങ്ങും എല്ലാ ദിവസവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *