മന്ത്രി വിഎസ് സുനില്‍ കുമാറിന് കൊവിഡ്

Share

പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി വിഎസ് സുനില്‍ കുമാറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വിഎസ് സുനില്‍ കുമാറുമായി അടുത്തിടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്.

കഴിഞ്ഞാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഎസ് സുനില്‍കുമാര്‍ അഭിമുഖം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും. നേരത്തെ മന്ത്രി തോമസ് ഐസക്കിനും ഇപി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപി ജയരാജന്‍ കൊവിഡ് മുക്തനായിരുന്നു. എന്നാല്‍, നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *