മന്ത്രി ജലീൽ കുറ്റസമ്മതം നടത്തിയെന്ന് മുല്ലപ്പള്ളി

Share

തിരുവനന്തപുരം:സ്വര്‍ണകടത്ത് നടന്നിരിക്കാമെന്ന പ്രസ്താവനയിലൂടെ മന്ത്രി കെ.ടി ജലീല്‍ ഏറെക്കുറേ കുറ്റസമ്മതം നടത്തിയെന്ന് മുല്ലപ്പള്ളി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സംശയമുള്ളതായും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ജലീലിനെതിരെ യു.ഡി.എഫ് പറഞ്ഞത് ശരിയായെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞു.

മുഖ്യമന്ത്രി കള്ളകടത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ അഭിമുഖങ്ങളിലൂടെ കെ.ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. കസ്റ്റംസ് കൃത്യമ‌ായി അന്വേഷണം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

യു.എ.ഇയെ അപമാനിച്ചുവെന്ന സി.പി.എം ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. യു.ഡി.എഫ് പറഞ്ഞത് ശരിയാണെന്ന് ജലീലും അംഗീകരിച്ചുവെന്നായിരുന്നു ലീഗിന്‍റെ നിലപാട്. സര്‍ക്കാരിന്‍റെ അഴിമതികള്‍ അന്വേഷിക്കുക, കെടി ജലീലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സെക്രട്ടറിയേറ്റിനും കലക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *