മന്ത്രി എകെ ശശീന്ദ്രന്‍ ക്വാറന്റീനില്‍, കൊവിഡ് രോഗിയുമായി സമ്പര്‍ക്കം

Share

മന്ത്രി എകെ ശശീന്ദ്രന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെതുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്.

ഒക്ടോബര്‍ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ കോഴിക്കോട് ഡി.എം.ഒയും പങ്കെടുത്തിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡി.എം.ഒയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയും സ്വയം നിരീക്ഷണത്തില്‍ പോയത്.

Leave a Reply

Your email address will not be published. Required fields are marked *