Share
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എം.എം മണിക്ക് ആവശ്യമുണ്ട്.
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളതിനാല്‍ പേഴ്സണല്‍ സ്റ്റാഫ് നിരീക്ഷണത്തില്‍ പോകും. സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആശുപത്രി വിട്ടത്.