മത്സ്യ തൊഴിലാളി നേതാവ് ടി.പീറ്റർ അന്തരിച്ചു

Share

കൊച്ചി: നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ അന്തരിച്ചു. സംസ്ഥാനത്ത് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് എന്ന നിലയില്‍ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വേളി സ്വദേശിയായിരുന്നു.
നിലവില്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍  കോളേജ്  ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.ഭാര്യ മാഗ്ലിനും ഫെഡറേഷന്‍ നേതാവാണ്‌.ഡോണയാണ്  മകള്‍.

Leave a Reply

Your email address will not be published. Required fields are marked *