മതിൽ ഇടിഞ്ഞു വീണു ഒൻപതു പേർ മരിച്ചു

Share

വിജയവാഡ:ഹൈദരാബാദിൽ മതിൽ ഇടിഞ്ഞുവീണ്‌ ഒമ്പതുപേർ മരിച്ചു. നിരവധി വാഹനം ഒഴുകിപ്പോയി. 24 മണിക്കൂറിനിടെ ബെഗം‌പേട്ടിൽ 24 സെന്റീമീറ്ററും ഹയ്യാത്‌ നഗറിൽ 29.8 സെന്റീമീറ്ററും മഴ പെയ്‌തു. ഹൈദരാബാദിൽ 35 ഇടത്ത്‌ 21 സെന്റീമീറ്ററിലധികം മഴ ലഭിച്ചു.

1903ന്‌ ശേഷം നഗരത്തിൽ ലഭിച്ച റെക്കൊഡ്‌ മഴയാണ് ഇതെന്ന്‌ കാലാവസ്ഥാകേന്ദ്രം ഉദ്യോഗസ്ഥൻ ബി രാജ റാവു പറഞ്ഞു.ഇരുപത്‌ ദിവസത്തിനിടെ രണ്ടാംതവണ കൃഷ്ണനദി കരകവിഞ്ഞ്‌ ഒഴുകിയതാണ്‌ ആന്ധ്രയിൽ സ്ഥിതി വളഷാക്കിയത്‌.

വിശാഖപട്ടണം ജില്ലയിലെ യലമഞ്ചിലിയിൽ ശാരദനദിയിലെ ബണ്ട്‌ തകർന്നതിനെത്തുടർന്ന്‌ രണ്ടായിരത്തിലധികം ഏക്കർ കൃഷിയിടം മുങ്ങി. ശ്രീകാകുളം ജില്ലയിലെ വംസാധര നദി കരകവിഞ്ഞ്‌ ഒഴുകുന്നത് സമീപ സംസ്ഥാനമായ‌ ഒഡിഷയിലും വെള്ളപ്പൊക്ക സാധ്യത ഉണ്ടാക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *