മംഗളുര് വിമാനതാവളത്തിൽ നിന്നും ആഭ്യന്തര സർവീസ് തുടങ്ങി

Share

മംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

ജറ്റ് എയര്‍വേഴ്സിന്റെ ന്യൂഡല്‍ഹി-മംഗളൂരു വിമാനം ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഈ രണ്ട് ദിവസങ്ങളിലും വിമാനം രാവിലെ 10.10 ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35 ന് മംഗളൂരുവിലെത്തും. തിരികെ ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.10 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 3.55 ന് ന്യൂഡല്‍ഹിയിലുമെത്തും.

സെപ്റ്റംബര്‍ 23 മുതല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബെംഗളൂരുവിലേക്ക് പുതിയ സര്‍വീസും ആരംഭിക്കും. നിലവിലുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെയാണിത്. എയര്‍ ഇന്ത്യ ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി മുംബൈ-മംഗളൂരു-കൊച്ചി റൂട്ടില്‍ നടത്തുന്ന സര്‍വീസും പുനരാരംഭിച്ചു. ഉച്ചയ്ക്ക് 2.45 ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 4.20 ന് മംഗളൂരുവിലെത്തും. 5.20 ന് കൊച്ചിയിലേക്ക് പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *