ഭാര്യയ്ക്കും മകൾക്കുമെതിരെ ആസിഡ് അക്രമണം നടത്തിയ യുവാവ് ഒളിവിൽ

Share

കൊല്ലം:മര്‍ദിക്കുന്നുവെന്ന് പോലിസില്‍ പരാതിപ്പെട്ടതിന് യുവാവ് ഭാര്യയുടെയും മകളുടെയും അയല്‍വാസികളായ കുട്ടികളുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചു.

ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സംഭവത്തില്‍ ഇരവിപുരം പോലിസ് കേസെടുത്തു.

സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ ലഹരിക്ക് അടിമയായ ജയന്‍ ഭാര്യയേയും മകളെയും പതിവായി മര്‍ദിക്കുമായിരുന്നു. ചൊവ്വാഴ്ചയും ഇയാള്‍ അവരെ മര്‍ദിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രാജി പോലിസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്തെത്തിയെങ്കിലും ജയനെ പിടികൂടാനായില്ല.

പിന്നീട് മടങ്ങിയെത്തിയ ജയന്‍ ഭാര്യയുടെയും മകളുടെയും അവിടെയുണ്ടായിരുന്ന അയല്‍പക്കത്തെ കുട്ടികളുടെ ശരീരത്തിലും മുഖത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ഒളിവില്‍പോയ ജയനുവേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *