ഭാരത് ബന്ദിന് തുടക്കമായി; ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

Share

തിരുവനന്തപുരം: Bharat bandh: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ (New Farm Laws) സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.

കേരളത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനും തുടക്കമായി.

സംസ്ഥാനത്ത് എല്‍ഡിഎഫും,യുഡിഎഫും ഹര്‍ത്താലിന് (Harthal) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *