Share
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന് ശാന്തിവിള ദിനേശിനെതിരെ കേസ്. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി.
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും.