ബൈക്കിൽ ലോറിയിടിച്ച് നവദമ്പതികൾ ദാരുണമായി മരിച്ചു

Share

കോഴിക്കോട്:വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ഉണ്ടായ അപകടത്തിൽ  വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25) ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്.

ഏഴ്‌ ദിവസം മുമ്പായിരുന്നു ഇവരുടെ  വിവാഹം.ശനിയാഴ്ച രാവിലെ 10 ഓടെ   കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്ററ് ലോറിയുടെ അടിയിൽ പെട്ടു .

സലാഹുദ്ദീൻ സംഭവസ്ഥലത്തു തന്നെ  മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇരുവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിൻ്റെ  മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ്:  ഷഹർബാനു. സഹോദരങ്ങൾ:  സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

Leave a Reply

Your email address will not be published. Required fields are marked *