ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുന്നു

Share

കൊച്ചി:  യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  കണ്‍വീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകള്‍ വേദനിപ്പിച്ചു.

താൻ രാഷ്ട്രീയവ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നു. സ്ഥാനമാനങ്ങളല്ല പ്രവർത്തനങ്ങളാണ് തന്നെ വലുതാക്കിയത്. ഏറ്റവും ഉചിതമായ തീരുമാനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ല. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെ പി സി സി ഹൈക്കമാൻഡിന്  നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *