ബി.ജെ.പി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി പരുക്കേൽപ്പിച്ചു

Share

തലശേരി: ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനാണ്‌ (53) കുത്തേറ്റത്‌. 

രാവിലെ അഞ്ചരയോടെ ബുത്തിലേക്ക്‌ ബൈക്കിൽ വരുമ്പോൾ ചൂരമുണ്ട കണ്ണോത്ത് റോഡിലാണ്‌ കാട്ടുപന്നി ആക്രമിച്ചത്‌. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *