ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 13 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതായി ഇഡി

Share

കോട്ടയം:ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലായി രണ്ട് ദിവസത്തെ റെയ്ഡ് പിന്നിടുമ്പോള്‍ വന്‍ കുംഭകോണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *