ബിനീഷിൻ്റെ വീട്ടിൽ നിന്നും രേഖകൾ കൊണ്ടുപോയതിൽ തർക്കം

Share

കൊച്ചി:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. എട്ടു മണിക്കൂറോളമാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരത്തെ കോടിയേരിയെന്നവീട്ടിൽ നടത്തിയ റെയ്ഡിൽ മുഹമ്മദ് അനു പിൻ്റെ പാൻ കാർഡ് പിടിച്ചെടുത്തതായി സൂചനയുണ്ട്. എന്നാൽ ഇതുവീട്ടിൽ നിന്നും കണ്ടെത്തിയതെല്ലന്നും എൻഫോഴ്സ് തന്നെ കൊണ്ടുവന്നതാണെന്നും ബിനീഷിൻ്റെ ഭാര്യ അനീറ്റ ആരോപിച്ചു. അഭിഭാഷകരെത്തി അവരുടെ സാന്നിധ്യത്തിൽ  ഒപ്പിട്ടതിനു ശേഷമാണ് രേഖകൾ ഇന്നലെ രാത്രി ഏറെ വൈകി കൊണ്ടുപോയത്.

ഇതിനിടെതിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് , കാർ പാലസ് , കെ.കെ ഗ്രാനൈറ്റ്സ് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത് അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്റെ വീട്ടിലും പരിശോധന നടത്തി. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
അതേസമയം ബിനീഷ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ബംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയ അറിയിച്ചു .

കഴിഞ്ഞ ദിവസം ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ബിനീഷിനെ ബംഗളൂരു ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

One thought on “ബിനീഷിൻ്റെ വീട്ടിൽ നിന്നും രേഖകൾ കൊണ്ടുപോയതിൽ തർക്കം

Leave a Reply

Your email address will not be published. Required fields are marked *