ബിനീഷിന്റെ വീട്ടിലെ റെയ്ഡ്: ഇ.ഡിക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

Share

കൊച്ചി :ബിനീഷ് കോടിയുടെ വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ വീട്ടിലെ കുട്ടികളെ തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് ഇ.ഡിക്കെതിരെ ബാലാവാകാശ കമ്മീഷന്‍ കേസെടുത്തത്.

എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡിനിടെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ സംസ്ഥാന ബാലവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി.

പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് മുല്ലപ്പള്ളി ചോദിച്ചു. കമ്മീഷന്‍ നടത്തിയത് നാടകമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി.

25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും നിർബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *