ബിനീഷിനെതിരെ കേസെടുത്ത സംഭവത്തിൽ കോടിയേരി പ്രതികരിക്കണം: ചെന്നിത്തല

Share

കൊച്ചി:ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ (ഇഡി) നടപടി എൽഡിഎഫ് സർക്കാരിന്‍റെ ജീർണത ബോധ്യപ്പെടുത്തുന്നതാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാൻ കഴിയില്ല. അദ്ദേഹം മറുപടി പറയണം.

സിപിഎം അനുദിനം പ്രതിക്കൂട്ടിൽ നിൽക്കുവാണെന്നും ചെന്നിത്തല വിമർശിച്ചു. 
ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം നിലപാടിനെതിരേയും ചെന്നിത്തല രംഗത്തെത്തി. ഒന്നും മറയ്ക്കാനില്ലെങ്കിൽ സിപിഎം സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *