ബാലഭാസ്ക്കറിന്റെ മരണം: നുണപരിശോധനയ്ക്കു
തയ്യാറുണ്ടോയെന്ന കാര്യം സാക്ഷികൾ അറിയിക്കണം

Share

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ നുണപരിശോധന നടത്തണമെന്ന സി.ബി.ഐ ആവശ്യത്തില്‍ സാക്ഷികളുടെ നിലപാട്  കോടതിയെ അറിയിക്കും. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളടക്കം നാല് പേരാണ് പരിശോധനക്ക് തയ്യാറാണോയെന്ന് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിക്കുക.

ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജ്ജുന്‍,കലാഭവന്‍ സോബി എന്നിവരാണ് കേസില്‍ നുണപരിശോധനക്ക് സമ്മതമാണോയെന്ന് അറിയിക്കുക. നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നാല് പേരും ബുധനാഴ്ച്ച നേരിട്ട് ഹാജരായി നിലപാട് അറിയിക്കാനാണ് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്.

ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *